കവിത-തെക്കന്‍മല
മയിലും മാനും മലയിറങ്ങി,
മൌലാന മലയേറി മല നടുങ്ങി.
മലര്‍വന മര്‍മ്മരം ഓര്‍മ്മയായി,
മണ്ണുമാന്തിതന്‍ ഗര്‍ജ്ജനം മാത്രമായി.
മലയടിവാരം മരുഭൂമിയാകും,
മമ ജീവിതം ആയാസ സാന്ദ്രമാകും.
മക്കളീ മണ്ണില്‍ തളര്‍ന്നു വീഴും,
മരണം അകാലത്തിലേറ്റു വാങ്ങും.
മാനവരേ,മനുഷ്യ സ്നേഹികളേ..
മടി മാറ്റി വരൂ കാക്കൂ തെക്കന്‍ മലയെ.
No comments:
Post a Comment